ആലപ്പുഴ: ജൂലൈ 30ന് ആലപ്പുഴയില്‍ നടക്കുന്ന നടക്കുന്ന ഒരുക്കം പ്രീകോണ്‍ മീറ്റ് വിജയകരമാക്കി തീര്‍ക്കാന്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ ആലപ്പുഴ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലയിലെ പോഷക ഘടകങ്ങളില്‍ നിന്നും പ്രാധിനിത്യം ഉറപ്പ് വരുത്തുവാനും മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ശാഖകളില്‍ നിന്നും ശേഖരിച്ചു ജില്ലാ സമിതിയെ അറിയിക്കുവാനും തീരുമാനിച്ചു. ഇതിനായി മണ്ഡലം ഭാരവാഹികളെ ചുമതലപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സി കെ അസ്സനാര്‍ സാഹിബ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ നടക്കുന്ന സാമൂഹിക, ക്ഷേമ പ്രവര്‍ത്തനം അംഗങ്ങളെ അറിയിച്ചു. മറ്റ് സംഘടനകളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം ജില്ലയില്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും വീട് നിര്‍മാണം ചികിത്സ സഹായം, സമ്പൂര്‍ണ ഭക്ഷണ സാധനങ്ങള്‍, മരുന്നുകള്‍, സാമ്പത്തിക സഹായങ്ങള്‍, സാമൂഹികമായ സേവനം, രോഗി പരിചരണം, വിദ്യാഭ്യാസ സഹായങ്ങള്‍ അങ്ങനെ നിരവധി പൊതു പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ജില്ലയില്‍ നടത്തിയത് സെക്രട്ടറി സ്വാഗത പ്രസംഗത്തില്‍ വിശദീകരിച്ചു. ഭാവി പ്രവര്‍ത്തനത്തില്‍ ദഅവത്ത് മേഖല സജീവമാക്കുവാനും മദ്‌റസ വിദ്യാഭ്യാസം കൂടുതല്‍ മികവുറ്റതാക്കുവാനും യോഗം തീരുമാനിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്ത് മുബാറക് അഹമ്മദ്, അബ്ബാസ് മൗലവി, കാലമുദീന്‍, ഷെമീര്‍ ഫലാഹി, പി നസീര്‍, ഗഫൂര്‍ റാവുത്തര്‍, ജഹാസ്, എസ്. എം. ഷെജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം ജി എം നടത്തിയ ത്രിദിന സമ്മര്‍ ഹട്ട്, ഐ ജി എം ദ്വിദിന സംസ്ഥാന ക്യാമ്പ്, എം ജി എം പുസ്തക ആസ്വാദ ജില്ലാ മത്സരവും തുടര്‍ന്ന് എറണാകുളത്ത് നടന്ന സംസ്ഥാന പുസ്തക ആസ്വാദന മത്സരത്തില്‍ ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും ആലപ്പുഴയിലെ എം ജി എം പ്രവര്‍ത്തകര്‍ കരസ്ഥമാക്കിയതും ജില്ലയില്‍ എല്ലാ സംഘടനാ പരിപാടികള്‍ നടക്കുന്നതിന്റ ഉദാഹരണമാണ് എന്ന് യോഗം വിലയിരുത്തി. ജൂലൈ 30ന് ശേഷം ശാഖ തലം കേന്ദ്രീകരിച്ചു കുടുംബ യോഗങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.