കാക്കവയല്‍: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുത്തൂര്‍ വയല്‍ ആംഡ് റിസര്‍വ് ഫോഴ്‌സ് ക്യാമ്പ് സന്ദര്‍ശിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു . ആയുധങ്ങള്‍ ശേഖരിക്കുന്നത് യുദ്ധമുണ്ടാക്കാന്‍ വേണ്ടിയായിരിക്കരുതെന്നും സമാധാനത്തിന് വിള്ളല്‍ ഉണ്ടാവുമ്പോള്‍ അത് തിരിച്ചു പിടിക്കുവാന്‍ വേണ്ടിയാവണമെന്നും പോലീസ് സൂപ്രണ്ട് പദം സിംഗ് പറഞ്ഞു.
ആര്‍മി ഹെഡ് കോണ്‍സ്റ്റബിള്‍ ബിനില്‍ ക്യാമ്പിലെ ആയുധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. പോലീസ് സേന, ഡോഗ് സ്‌കോഡ് , വാഹന വ്യൂഹങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നേരില്‍കണ്ട് മനസ്സിലാക്കി. സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴില്‍ സംഘടിപ്പിച്ച യാത്രയ്ക്ക് അജയന്‍ കെ, പി കെ ഖാദര്‍, ജുമൈല പി ബബിത പി എം, ജഹാന്‍ ഷാ, ഫാത്തിമ മിന്‍ഹ എന്നിവര്‍ നേതൃത്വം നല്‍കി.