പുഴുവരിച്ച ഭക്ഷ്യകിറ്റ് നല്‍കി റവന്യു വകുപ്പ് ദുരിത ബാധിതരെ അപമാനിച്ചു

Wayanad

പടിഞ്ഞാറത്തറ: പുഴുവരിച്ച ഭക്ഷ്യ കിറ്റ് നല്‍കി റവന്യു വകുപ്പ് മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതരെ അപമാനിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് കിസാന്‍ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ജോമോന്‍ ആരോപിച്ചു. ദുരിത ബാധിതർക്ക് വിതരണം ചെയ്തത് പുഴു അരിച്ച അരിയും മൈദയും റവയുമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിലുള്ള സാധനങ്ങള്‍ നല്‍കിയ റവന്യൂ വകുപ്പിന്‍റെ നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണ്. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജോമോൻ ആവശ്യപ്പെട്ടു.