നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഡിസംബര്‍ 26 നാരംഭിച്ച സപ്തദിന സഹവാസ ക്യാംപ് ‘വെളിച്ചം 2022’ സമാപിച്ചു. ജില്ലയിലെ 54 യൂനിറ്റുകളിലെ 2200 വളണ്ടിയര്‍മാര്‍ വിവിധ വിദ്യാലയങ്ങളിലായി സമൂഹത്തിന് വെളിച്ചം പകര്‍ന്നു. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളായിരുന്നു ഈ വര്‍ഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തെരുവുനാടകാവതരണം, കില്ലാടി പാവ നിര്‍മ്മാണം, ലഹരി വിരുദ്ധ ക്യാന്‍വാസ് ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
നാടന്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘തേന്‍ കനി ‘, ‘ഹരിത സംസ്‌കൃതി ‘ എന്ന അടുക്കളത്തോട്ട നിര്‍മ്മാണം , ‘നിപുണം ‘ എന്ന പേരിലുള്ള തൊഴില്‍ പരിശീലന പരിപാടി , ‘സ്‌നേഹസന്ദര്‍ശനം ‘ എന്ന പേരിലുള്ള വയോജനങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം, ‘ഉജ്ജീവനം ‘എന്ന പേരില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനം, അടിസ്ഥാന ജനവിഭാഗങ്ങളുടെ, ജീവിതരീതി തൊഴില്‍ സര്‍ഗ്ഗ വൈഭവം എന്നിവ പരിചയപ്പെടുത്തുന്ന ‘ഗ്രാമദീപിക ‘, ‘സന്നദ്ധ’മെന്ന പ്രഥമശുശ്രൂഷ ബോധവല്‍ക്കരണം , ‘സുസ്ഥരാരോഗ്യം’ എന്ന കാലാവസ്ഥ വ്യതിയാന ബോധവല്‍ക്കരണം, നേതൃത്വ പ്രസംഗം പരിശീലനം, തനതു പ്രവര്‍ത്തനങ്ങള്‍ എന്നിവ വെളിച്ചം 2022 എന്ന പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്യാംപിലെ വ്യത്യസ്തവും വൈവിധ്യവുര്‍ന്ന പ്രൊജക്റ്റുകളെ നാട് മുഴുവന്‍ ഏറ്റെടുത്തു. 54 യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ പരിപാടികളുടെ സംഘാടകരായി.
ഈ വര്‍ഷത്തെ ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം വയനാട് ജില്ലയിലെ കാട്ടിക്കുളം സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍വഹിച്ചത്. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ എസ്, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ഹരി എ, രവീന്ദ്രന്‍ കെ, രാജേന്ദ്രന്‍ എം കെ, ബിജുകുമാര്‍ പി, രജീഷ് എ വി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാതല സമാപനം വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി കൃഷ്ണകുമാര്‍, റഫീഖ് എ കെ, ഹഫ്‌സത്ത് സി കെ, സീതാ വിജയന്‍, മുജീബ് റഹ്മാന്‍ എ, ഷീജോ കെ ജെ, ആയിഷ റസാഖ്, മനോജ് കെ വി, സുനിത വി കെ, സക്കീര്‍ ഹുസൈന്‍, സുനിത വി കെ, ആണ്ടൂര്‍ ബാലകൃഷ്ണന്‍, സുഭാഷ് വി പി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.