വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഗോത്ര മേഖലയോടുള്ള അവഗണന: കെ എസ് യു

Wayanad

കല്പറ്റ: വയനാട് ജില്ലയില്‍ പുതിയ സയന്‍സ് ബാച്ചുകള്‍ ആവിശ്യമില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന ജില്ലയോടും ഗോത്ര മേഖലയോടുമുള്ള അവഗണനയാണെന്ന് കെ എസ് യു മണിയന്‍ങ്കോട് യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. മുന്‍സിപ്പാലിറ്റിയില്‍ കെ എസ് യു വിന്റെ പ്രവര്‍ത്തനം താഴെ തട്ടില്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തുടങ്ങിയ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ മണിയന്‍ങ്കോട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്പറ്റ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, മുബാരിഷ് ആയ്യാര്‍, അര്‍ജുന്‍ ദാസ്, അമല്‍ മണിയങ്കോട്, മുഹമ്മദ് ഫെബിന്‍ കോട്ടേക്കാരന്‍, ജാസിര്‍, മനോജ് മണിയന്‍ങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.