കോഴിക്കോട്: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹം. നേരത്തെ മൃതദേഹത്തിന്റെ കാലിന്റെ ഭാഗമായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് ബാക്കി ഭാഗങ്ങള്‍ കൂടെ കണ്ടെത്തിയത്. രാജീവന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും രാജീവന്റെ ഭാര്യ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ രണ്ടു കാലുകള്‍ കണ്ടെത്തിയത്. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കൂടെ കണ്ടെത്താനായത്. പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.