ആയഞ്ചേരി: ശക്തമായ മഴയിലും കാറ്റിലും മംഗലാട് 13-ാം വാര്‍ഡിലെ തൈക്കണ്ടി താഴ കുനി നാരായണിയുടെ വീടിന് പുറത്ത് കവുങ്ങ് കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വില്ലേജിലും പഞ്ചായത്തിലും പരാതി സമര്‍പ്പിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കുമെന്ന് മെമ്പര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു.
