സ്ത്രീ കൂട്ടായ്മ ശക്തിയാര്‍ജിക്കേണ്ടത് കാലഘത്തിന്‍റെ അനിവാര്യത: എം ജി എം

Malappuram

കൊണ്ടോട്ടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക ജീര്‍ണ്ണതകള്‍ക്കും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സ്ത്രീ കൂട്ടായ്മ അനിവാര്യമാണെന്ന് എം ജി എം മലപ്പുറം ജില്ല കമ്മിറ്റി കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ജനുവരി 25 26 27 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ടേബിള്‍ ടോക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.

എം ജി എം ജില്ലാ പ്രസിഡന്റ് സി എം സെനിയ അന്‍വാരിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ത്വാഹിറ ടീച്ചര്‍ മോങ്ങം, ഡോ. കെ പി ജുബൈരിയ, എല്‍സി ടീച്ചര്‍, മുഹ്‌സിന പത്തനാപുരം, മലിഹ കൊണ്ടോട്ടി, സക്കീന വണ്ടൂര്‍, ഡോ. പി റംല, റുഖ്‌സാന വാഴക്കാട്, ആസ്യ ടീച്ചര്‍ പാണ്ടിക്കാട് ഡോ. നസീമ മുബാറക്ക്, ഡോ. ബാസില ഹസന്‍ സംസാരിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ഷാക്കിര്‍ ബാബു കുനിയില്‍ പ്രമേയ പ്രഭാഷണം നടത്തി. എം.എസ്.എം സ്‌റ്റേറ്റ് സിക്രട്ടറി ഫഹീം പുളിക്കല്‍ സമാപന പ്രഭാഷണം നടത്തി.