സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതികരെ മഹല്ലുകള്‍ ഒന്നിക്കുക: മാനവികത സംഗമം

Kozhikode

കൊടുവള്ളി: വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കുമെതിരെ വിഭാഗീയതകള്‍ മറന്ന് മഹല്ല് കമ്മറ്റികള്‍ ഒന്നിക്കണമെന്ന് ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.എന്‍.എം മര്‍കസുദ്ദഅവ പ്രാവില്‍ യൂനിറ്റ് സംഘടിപ്പിച്ച
മാനവികത സംഗമം അഭിപ്രായപ്പെട്ടു. സമ്മേളനം കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഹനിദ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി. മൂസ അദ്ധ്യക്ഷം വഹിച്ചു. പി.ശറഫുദ്ദീന്‍ ( മുസ്ലിം ലീഗ്),
ജബ്ബാര്‍ ആട്ട്യേരി (കോണ്‍ഗ്രസ് ),
എം പി ശംസുദ്ദീന്‍ (സി.പി.എം),പ്രസംഗിച്ചു.
പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ കലാം ഒറ്റത്താണി മുഖ്യപ്രഭാഷണം നടത്തി. എ.സി.മുഹമ്മദ് കോയ സ്വാഗതവും കെ.കെ. റഫീഖ് സലഫി നന്ദിയും പറഞ്ഞു.