‘അത്തൻമിയ’ വൈഞാനിക സദസ് സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ‘അത്തൻമിയ’ വൈഞാനിക സദസ് സംഘടിപ്പിച്ചു. എം എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഫുവാൻ ബറാമി അൽഹിക്കമി പ്രബന്ധം അവതരിപ്പിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംസീർ സ്വാഗതവും റൂട്സ് വിംഗ് കൺവീനർ പി സി ജംസീർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി, റഷീദ് പാലത്ത്, അഷ്‌റഫ്‌ കല്ലായി, റുഫൈദ് അത്തോളി എന്നിവർ നേതൃത്വം നൽകി.