സ്വഛ് ഭാരതില്‍ മംഗലാടും പങ്കാളിയായി

Kozhikode

ആയഞ്ചേരി: രാജ്യത്തുടനീളം ശുചീകരണ യജ്ഞം നടക്കുമ്പോള്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡിലും മെമ്പര്‍ എ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മംഗലാട്ടെ പൊതുസ്ഥല ശുചീകരണത്തിന് തുടക്കം കുറിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിച്ച് പാതയോരത്തെ മാലിന്യമുക്തമാക്കുക എന്നതാണ് ലക്ഷ്യം. ജലാശയങ്ങളിലും ഉപയോഗ ശൂന്യമായ കിണറുകളിലും മാലിന്യം വലിച്ചെറിയുമ്പോള്‍ അത് പരിസ്ഥിതിക്ക് വലിയ ദുരന്തമാണ് ഉണ്ടാക്കുന്നത്. ഭൂമിയുടെ ഉറവയില്‍ കലരുന്ന പ്ലാസ്റ്റിക്ക് ജീവന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും.

ഒത്തൊരുമിച്ച് നല്ല നാളെയ്ക്ക് വേണ്ടി കൈകോര്‍ക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നും ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന വിപുലമായ ശുചീകരണത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മെമ്പര്‍ അഭ്യര്‍ത്ഥിച്ചു. ടി.ഉബൈദ് മാസ്റ്റര്‍, പുളിക്കൂല്‍ ഇബ്രാഹിം, മാലതി. ഒ, രഷില എള്ളോടി, ഷൈനി വി, ഷിംന കെ, ജാനു, പ്രജിത പി തുടങ്ങിയവര്‍ സംബന്ധിച്ചു.