ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Cinema

കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, മഞ്ജു വാര്യര്‍ മികച്ച നടി, മികച്ച ചിത്രം ന്നാ താന്‍ കേസ് കൊട്

സിനിമ വര്‍ത്തമാനം / ആകാശ്

തിരുവനന്തപുരം: പതിനാലാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നടന്‍: കുഞ്ചാക്കോ ബോബന്‍ (അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്), മികച്ച നടി: മഞ്ജു വാര്യര്‍ (ആയിഷ) മികച്ച ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണ പൊതുവാള്‍)

രണ്ടാമത്തെ മികച്ചചിത്രം: ഉറ്റവര്‍ (സംവിധാനം അനില്‍ ദേവ്), മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍ (അറിയിപ്പ്), മികച്ച സ്വഭാവ നടന്‍: സുധീര്‍ കരമന (പുലിയാട്ടം), മികച്ച സ്വഭാവ നടി: പൗളി വല്‍സണ്‍ (ചിത്രം: അപ്പന്‍), മികച്ച ബാലനടന്‍: പി. ആത്രേയ (ചിത്രം: മോമു ഇന്‍ ദുബായ്), മികച്ച ബാലനടി: ദേവനന്ദ (മാളികപ്പുറം), മികച്ച തിരക്കഥാകൃത്ത്: തമര്‍.ടി.വി & ഹാഷിം സുലൈമാന്‍ (ചിത്രം 1001 നുണകള്‍), മികച്ച ഛായാഗ്രാഹകന്‍: മഹേഷ് മാധവന്‍ (ഇലവീഴാ പൂഞ്ചിറ), ഗാന രചയിതാവ് റഫീഖ് അഹമ്മദ് (വിഡ്ഢികളുടെ മാഷ്, പുലിയാട്ടം), മികച്ച സംഗീത സംവിധായകന്‍ പി ജി പൗലോസ് ജോണ്‍സ് ( ചതി എന്ന ചിത്രത്തിലെ ഗാനങ്ങള്‍) മികച്ച പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍ (ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അക്കുവിന്റെ പടച്ചോന്‍).

മികച്ച പിന്നണി ഗായകന്‍: കപില്‍ കപിലന്‍ (പല്ലൊട്ടി 90′ െകിഡ്‌സ്), മികച്ച പിന്നണി ഗായിക: നിത്യ മാമന്‍ (വെള്ളരിപ്പട്ടണം) & ആരതി മുരളി (ഉറ്റവര്‍), മികച്ച ചിത്രസംയോജകന്‍ ശ്രീജിത്ത് സാരംഗ് (ജനഗണമന), മികച്ച കലാസംവിധാനം: സന്തോഷ് കരുണ്‍ (വിചിത്രം), മികച്ച വസ്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (അറിയിപ്പ്, പന്ത്രണ്ട്), മേക്കപ്പ്: ഹസന്‍ വണ്ടൂര്‍ (മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്, എന്ന് സ്വന്തം ശ്രീധരന്‍), മികച്ച സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍ (ചിത്രം: ആട്ടം), മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ഇലവീഴാപൂഞ്ചിറ), മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90′ കിഡ്‌സ്, മികച്ച വിഷ്വല്‍ എഫക്ട് മാത്യു മോസസ് ചിത്രം 12 മികച്ച പരിസ്ഥിതി ചിത്രം അക്കുവിന്റെ പടച്ചോന്‍, അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശ്രുതി രാമചന്ദ്രന്‍ (നീരജ), സംവിധായകനുള്ള പ്രത്യേകപുരസ്‌കാരം: ആനന്ദ് ഏകര്‍ഷി (ആട്ടം), ഛായാഗ്രാഹകനുള്ള പ്രത്യേക പുരസ്‌കാരം: ശരണ്‍ വേലായുധന്‍ (സൗദി വെള്ളക്ക).

സംവിധായകന്‍ ആര്‍ ശരത് ജൂറി ചെയര്‍മാനും വിനു എബ്രഹാം, വി.സി.ജോസ്, ഉണ്ണി പ്രണവ്, അരുണ്‍ മോഹന്‍ എന്നിവര്‍ ജൂറിയംഗങ്ങളുമായ സമിതിയാണ് 2022ല്‍ നിര്‍മ്മിച്ച 50ലേറെ ചിത്രങ്ങള്‍ കണ്ടു പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.