ആയഞ്ചേരി: നിപ ഭീതി വിതച്ച മംഗലാട് അതിജീവനത്തിന്റെ കഥ പറഞ്ഞ് പ്രമുഖര്‍ ഒത്തുചേര്‍ന്ന് ആദരവ് ഏറ്റുവാങ്ങിയത് പൊതുജനത്തിന് വേറിട്ട അനുഭമായി. നിപ വന്ന് മരണപ്പെട്ട പ്രിയപ്പെട്ട മബ്ലിക്കുനി ഹാരിസിന്റെ പരലോക ജീവിതത്തിന് ആദരവുകള്‍ അര്‍പ്പിച്ചും കുടുംബത്തിന് സഹന ശക്തി കൈവരുന്നതിനും മൗന പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും നല്‍കിയ ഊര്‍ജ്ജം നിപ പ്രതിരോധ പ്രവര്‍ത്തനത്തിന് പഴുതുകളില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നും പ്രതീക്ഷിക്കാതെ സേവന സന്നദ്ധരായവരെ ജനമധ്യത്തില്‍ കൊണ്ടുവരിക എന്നതാണ് മുഖ്യ ലക്ഷ്യം. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി അധ്യക്ഷത വഹിച്ചു കൊണ്ട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ പറഞ്ഞു.
ഏത് സാഹചര്യത്തെയും നേരിടാന്‍ പഞ്ചായത്തിന് കഴിഞ്ഞതില്‍ ഏറെ ചരിതാര്‍ത്ഥ്യമുണ്ട്. ഹാരിസിന്റെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും വിധവയായ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ടും ആദരവ് ഏറ്റു വാങ്ങിയും പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ പറഞ്ഞു.
സന്നദ്ധ സേവകര്‍ സ്വയം സുരക്ഷ പാലിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.അത്യപൂര്‍വ്വമായ മഹാമാരികളെ നേരിടേണ്ട രീതികളെ കുറിച്ച് ക്ലാസെടുത്തും മംഗലാടിന്റെ ആദരവ് ഏറ്റുവാങ്ങിയും നിപ രോഗ വിദഗ്ദനായ ഡോക്ടര്‍ എ.എസ് അനൂപ് കുമാര്‍ മുഖ്യ പ്രഭാക്ഷണം നടത്തി.
ചികിത്സയ്ക്ക് എത്തിയ ഹാരിസിന്റെ എല്ലാ ടെസ്റ്റുകളും നടത്തി അതില്‍ അസ്വാഭാവിത തോന്നിയപ്പോള്‍ ഡോ: അനൂപ് കുമാറുമായി സംസാരിച്ച് മൊബൈല്‍ ഐ.സി.യുവില്‍ റഫര്‍ ചെയ്തിട്ട് കോറന്റയിനില്‍ കഴിഞ്ഞ അനുഭവം കൂടുതല്‍ ജാഗ്രത പാലിക്കാനുള്ള ആവശ്യഗത ബോധ്യപ്പെട്ടതായി ആദരവ് ഏറ്റുവാങ്ങി ഡോക്ടര്‍ പി. ജ്യോതികുമാര്‍ പറഞ്ഞു.
ആദരവ് ഏറ്റുവാങ്ങിയ തയ്യില്‍ നൗഷാദ്, ബാബു കുന്നത്ത്, മബ്ലിക്കുനി നാസര്‍, പോലീസ്,കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍,ആശാവര്‍ക്കര്‍മാര്‍, കോര്‍പ്പറേഷന്‍ ജീവനകാര്‍,ആരോഗ്യവളണ്ടിയര്‍മാര്‍, ആര്‍.ആര്‍.ടി മാര്‍, അംഗനവാടി ടീച്ചര്‍, ബോഡി മറവു ചെയ്തവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മംഗലാടിന്റെ സ്‌നേഹാദരവ് ഏറ്റുവാങ്ങി.
വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവില്‍, തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം.എം. നഷീദ ടീച്ചര്‍, എസ്.പി കുഞ്ഞമ്മത് , നൊച്ചാട്ട് കുഞ്ഞബ്ദുളള, പനയുള്ളതില്‍ അമ്മത് ഹാജി, വടകര എസ് ഐ സുനില്‍ കുമാര്‍ കെ, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, ടി.വി ഭരതന്‍ മാസ്റ്റര്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍, ഡെയ്‌സണ്‍, ബിജു ജയ്‌റാം, ബോഡി മറവ് ചെയ്ത കണ്ണോത്ത് റഫീഖ്, മാവുള്ളതില്‍ അബ്ദുറഹിമാന്‍, ഇന്‍സാഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍, ടി.മൊയ്തീന്‍ കുട്ടി, സി.കെ ഗഫൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. വികസന സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുള്ള സ്വാതവും, എം.എം മുഹമ്മദ് നന്ദിയും അറിയിച്ചു. പുതുതായി തിരുവള്ളൂര്‍ റേഡില്‍ ആരംഭിക്കുന്ന മന്തി പാലസ്, ചെട്ടിയാങ്കണ്ടി ജ്വല്ലറി തുടങ്ങിയവര്‍ സമ്മാനം സ്‌പോണ്‍സര്‍ ചെയ്തു.