പനി ബാധിച്ച് 11 വയസുകാരി മരിച്ചു

Kozhikode

കോഴിക്കോട്: പനി ബാധിച്ച് 11 വയസ്സുകാരി മരിച്ചു. കൊടിയത്തൂര്‍ സ്വദേശി നിസാമിന്റെ മകള്‍ ദില്‍ഷയാണ് പനി കടുത്തതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയ്ക്ക് പനി ബാധിച്ചത്. നിപയാണെന്ന് സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല.

പനി കടുത്തതോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദില്‍ഷ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു മരണം.