ഓര്‍മ്മകളില്‍ എന്നെന്നും ശോഭീന്ദ്രന്‍ മാസ്റ്റര്‍: പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മാജ്ഞലി

Kozhikode

കോഴിക്കോട്: കേരളത്തിന്റെ പച്ചമനുഷ്യന്‍ പ്രൊഫ. ശോഭീന്ദ്രന്‍ മാഷിന്റെ ഓര്‍മ്മകള്‍ തിങ്ങുന്ന ഹൃദയവുമായി കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മാവൂര്‍ റോട്ടിലെ ഐ വൈ സി ഹാളില്‍ ഒത്തുകൂടി. പച്ച കട്ടി കുപ്പായവും കാലുറയും തൊപ്പിയും പച്ചക്കാറും ഇനി വെറും നിറ നിനവുകള്‍ മാത്രം. ഗുരുതുല്യനായ ആ താടിക്കാരന്‍ ജനഹൃദയ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി മോടിയോടെ യാത്രയായി.

T V രാജന്‍ അധ്യക്ഷനായി. വിജയരാഘവന്‍ ചേലിയ, എം എ ജോണ്‍സന്‍, ഷാജു ഭായ് ശാന്തിനികേതന്‍, ഷൗക്കത്തലി എരോത്ത്, ശബരിമുണ്ടക്കല്‍, വടയക്കണ്ടി നാരായണന്‍, രമ ടീച്ചര്‍, യു രാമചന്ദ്രന്‍, എ ശ്രീവത്സന്‍, രമേശ് ബാബു പി, ബഷീര്‍ കളത്തിങ്ങല്‍, സല്‍മാന്‍ മാഷ്, ഡോ. നിഷ, ഗോപീകൃഷ്ണന്‍, സുബീഷ് ഇല്ലത്ത്, ഗോപാലന്‍ തച്ചോലത്ത്, ഉഷാ ദേവി, സി.പി.രാജഗോപാല്‍, ശ്രീധരന്‍ എലത്തൂര്‍ പി.കെ ശശി തുടങ്ങി നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.