മലപ്പുറം: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മൂന്നു മേഖലകളിലായി മാധ്യമ ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ സമ്മേളന മീഡിയാ വിംഗ് തീരുമാനിച്ചു. ഒക്ടോബര്‍ 21 ശനിയാഴ്ച മലപ്പുറത്ത് ജില്ല ഇന്‍ഫെര്‍മേഷന്‍ ഓഫിസര്‍ മുഹമ്മദ് ഉഗ്രപ്പുരം ഉദ്ഘാടനം ചെയ്യും. മാതൃഭൂമി റസിഡന്റ് എഡിറ്റര്‍ അശോക് ശ്രീനിവാസന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും. മീഡിയ വണ്‍ സീനിയര്‍ മാനേജര്‍ പി.ബി.എം ഫര്‍മീസ്, വീക്ഷണം മലപ്പുറം ബ്യൂറോ ചീഫ് നവാസലി നേതൃത്വം നല്‍കും.
നവംബര്‍ 11ന് കോഴിക്കോട്ടും നവംബര്‍ 14ന് എറണാകുളത്തും മാധ്യമ ശില്പശാലകള്‍ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി തിരുവനന്തപുരത്ത് മാധ്യമ സെമിനാര്‍ നടത്തും. മാധ്യമ സൗഹ്യദ സംഗമം, പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗം മീഡിയ അഡൈ്വസര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബി.പി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.നൂറുദ്ദീന്‍, ഡോ: എന്‍ ലബീദ്, ഷുക്കൂര്‍ കോണിക്കല്‍, അബ്ദുറസാഖ് താനൂര്‍, ശാക്കിര്‍ ബാബു കുനിയില്‍, പി.ടി പി മുസ്തഫ, ടി.വിഅബ്ദുല്‍ ജലീല്‍, നുഫൈല്‍ തിരൂരങ്ങാടി, മുഹമ്മദ് റാഫി പാലക്കാട്, അബ്ദുസ്സമദ്, സലിം കരുനാഗപ്പള്ളി പ്രസംഗിച്ചു