തിരുവനന്തപുരം: നടി രഞ്ജുഷ മേനോന് തൂങ്ങിമരിച്ച നിലയില്‍. ശ്രീകാര്യത്തുള്ള വീട്ടിലാണ് രഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ.
സൂര്യടിവിയിലെ ആനന്ദരാഗം, കൗമുദി ടിവിയിലെ വരന് ഡോക്ടറാണ്, എന്റെ മാതാവ് എന്നീ പരമ്പരകളില്‍ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.