തിരുവനന്തപുരം: മലയാളസിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായ വാസ്തുഹാര രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് (ശനി) പ്രദര്‍ശിപ്പിക്കും. ന്യൂ തീയേറ്ററില്‍ രാവിലെ 9.15 നാണ് പ്രദര്‍ശനം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം ജി അരവിന്ദനാണ് സംവിധാനം ചെയ്തത്.
സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കിയ വാസ്തുഹാര എഴുപതുകളിലെ ഇന്ത്യാപാക് യുദ്ധകാലത്ത് കിഴക്കന്‍ ബംഗാളില്‍ നടക്കുന്ന സംഭവവികാസങ്ങളെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, നീന ഗുപ്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു