നൂറനാട്: ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതയ്ക്ക് നല്‍കുന്ന 2023ലെ ഒറ്റക്കവിതാ പുരസ്‌കാരം കവി ഹരിശങ്കരനശോകന് ലഭിക്കും. മലയാളം വാരികയില്‍ വന്ന ‘ഒരു മുറിയില്‍ ഒരു കണ്ണാടി’യില്‍ എന്ന ശ്രദ്ധേയമായ കവിതയാണ് അവാര്‍ഡ് നേടിയത്. വെങ്കലശില്പവും 5555 രൂപയും ചേര്‍ന്ന പുരസ്‌കാരം നാടിന് പ്രിയങ്കരനായിരുന്ന കെ.രാമചന്ദ്രന്റെ ചരമദിനമായ ഡിസംബര്‍ 5ന് നൂറനാട്ടു നടത്തുന്ന ചടങ്ങില്‍ നല്‍കുമെന്ന് കെ.രാമചന്ദ്രന്റെ മകനും എഴുത്തുകാരനുമായ ഡോ.സുരേഷ് നൂറനാട് അറിയിച്ചു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ ഹരിശങ്കരനശോകന്‍ ചെട്ടികുളങ്ങര ആനക്കോട് വീട്ടില്‍ ജി. അശോക് കുമാര്‍ കര്‍ത്തയുടേയും ശ്രീജയ.പി.എസിന്റെയും മകനാണ്
