തിരുവനന്തപുരം: സരസ്വതി മാത്തൂർ രചിച്ച കവിതാസമാഹാരം താനേ ഒഴുകുന്ന തോണി പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ പ്രകാശനം ചെയ്തു.
എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ നടന്ന ചടങ്ങിൽ
തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധാംശു മുഖ്യാതിഥി ആയിരുന്നു.
സൃഷ്ടിപഥം പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.