മന്‍സൂര്‍ പള്ളൂരിന്‍റെ ‘പലസ്തീനിലെ നിലവിളികള്‍, പശ്ചിമേഷ്യന്‍ വെല്ലുവിളികള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു

Uncategorized

സുനിത സുനില്‍

ന്‍സൂര്‍ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികള്‍, പശ്ചിമേഷ്യന്‍ വെല്ലുവിളികള്‍’ എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ റിലീസ് ചെയ്തു. രമേഷ് ചെന്നിത്തല യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. പലസ്തീന്‍ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെയും വേദനയായി തുടരുന്നത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഷാര്‍ജയിലെ ലോക പുസ്തകമേളയില്‍ പലസ്തീനിലെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന പുസ്തകം തയ്യാറാക്കിയ എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂരിന്റെ പുസ്തകത്തെ കോണ്‍ഗ്രസുകാരുടെ പലസ്തീന്‍ ഐക്യദാര്‍ഡ്യ പുസ്തകം എന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. ലോകകാര്യങ്ങള്‍ എഴുതുന്ന മുന്‍ നിര എഴുത്തുകാര്‍ക്കിടയിലാണ് മന്‍സൂറിന്റെ സ്ഥാനമെന്ന് എം എം ഹസ്സന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്ത് പോലെ തന്നെ ലോക കാര്യങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളും ഏറെ ശ്രദ്ധേയമാണെന്ന് എം എം ഹസ്സന്‍ പറഞ്ഞു. യോഗത്തില്‍ ഷാനി മോള്‍ ഉസ്മാന്‍, വൈ. എ റഹീം, മഹാദേവന്‍ വാഴശേരി, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ലിപി പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.