ജനതാദള്‍ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒറ്റ പ്രസ്ഥാനമായി മാറണം: അനു ചാക്കോ

Pathanamthitta

പത്തനംതിട്ട: കേരളത്തിലെ ജനതാദള്‍ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ ജനതാദളില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി മാറണമെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു.

ജനതാദള്‍ എസ് ദേവഗൗഡ വിഭാഗം ബി ജെ പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ ജനതാദള്‍ എസ് സംസ്ഥാന ഘടകം വര്‍ഗീയതയോടു വിട്ടുവീഴ്ചയില്ലാത്ത ലാലു പ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളില്‍ ലയിച്ചാല്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യ ഇന്ത്യമുന്നണിക്കും കേരളത്തില്‍ മതേതര ഇടതുപക്ഷ മുന്നേറ്റത്തിന് ശക്തിയും ഊര്‍ജ്ജവും പകരുമെന്ന് അനു ചാക്കോ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജന സമ്പര്‍ക്ക പരിപാടി വിജയമാക്കാന്‍ എല്ലാ രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അനു ചാക്കോ അഭ്യര്‍ത്ഥിച്ചു. ആര്‍ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ പത്താം തീയതി കോഴിക്കോട് നടക്കുന്ന പാലസ്തീന്‍ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും പരിപാടി വിജയമാക്കണമെന്നും അനു ചാക്കോ അഭ്യര്‍ത്ഥിച്ചു.