സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പഞ്ചായത്തംഗം തൂങ്ങി മരിച്ചു

Palakkad

പാലക്കാട്: പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് അംഗം സി പി മോനിഷാണ് ജീവനൊടുക്കിയത്. മോനിഷാനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ നാളെ രാവിലെ ആരംഭിക്കും.