പാലക്കാട്: ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് സ്‌കൂട്ടറിലിടിച്ച് അച്ഛനും മകളും മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകളും മരിച്ചത്. കരിമ്പ തിരുത്തിപ്പള്ളിയാലില്‍ മോഹനന്‍ (50), മകള്‍ വര്‍ഷ (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മോഹനന്‍ തല്‍ക്ഷണവും മകള്‍ വര്‍ഷ വൈകിട്ട് ആറരയ്ക്ക് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
