രാജ്യാന്തര ചലചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

Uncategorized

സിനിമ വര്‍ത്തമാനം / എം കെ രാമദാസ്

ഗോവ: അമ്പത്തിനാലാമത് രാജ്യാന്തര സിനിമ മാമാങ്കത്തിന് ഗോവയില്‍ തിരി തെളിഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ തിരിതെളിയിച്ചതോടെയാണ് കാഴ്ചയുടെ പൂരത്തിന് തുടക്കമായത്. പ്രമുഖ അഭിനേത്രി മാധുരി ദീക്ഷിതിന് ചടങ്ങില്‍ ഇന്ത്യന്‍ ചലചിത്ര രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി ഭാരതീയ ചലചിത്ര പുരസ്‌കാരം സമ്മാനിച്ചു.

മാധുരി ദീക്ഷിതിനെ ആദരിക്കുന്നു

ഉദ്ഘാടന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരോടൊപ്പം കേന്ദ്രമന്ത്രി എല്‍ മുരുകന്‍

ചലചിത്ര മേളയോടനുബന്ധിച്ചുള്ള 17-ാമത് ഫിലിം മാര്‍ക്കറ്റും അനുരാഗ് സിംഗ് ടാക്കൂര്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ചലചിത്രമായ Catching Dust ആണ് ഉദ്ഘാടന ചിത്രം. കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ സംവിധായകനുള്‍പ്പടെയുള്ള സിനിമ പ്രവര്‍ത്തകരെ മേളയിലേയ്ക്ക് ആനയിച്ചു.