സ്‌നേഹഭവനം താക്കോല്‍ കൈമാറി

Wayanad

സുല്‍ത്താന്‍ത്തേരി: മേപ്പേരിക്കുന്ന് കരിമ്പാറക്കൊല്ലി ലക്ഷംവീട് കോളനിയില്‍ വല്‍സമ്മയ്ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ, ജെ.സി.ഐ നടവയല്‍ പുല്‍പ്പള്ളി യൂണിറ്റിനൊപ്പം ജി .എച്ച്.എസ്.എസ് മീനങ്ങാടി എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ നിര്‍വഹിച്ചു. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്‌റ്റെഫാനോസ് തിരുമേനി മുഖ്യാതിഥിയായി.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷനായ ചടങ്ങില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവികൃഷ്ണന്‍ സ്വാഗതവും, കൃപ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് ഏലിയാസ് കെ.വി നന്ദിയും പറഞ്ഞു.എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാല്‍. കെ. എസ് , ഉഷാ രാജേന്ദ്രന്‍ , ഹാജിസ് എസ് , ശ്രീജ സുരേഷ്, സിനി, അഡ്വ സി.വി. ജോര്‍ജ് , ആശാരാജ്, രഹ്ന നസ്രിന്‍, ബേസില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഭവനനിര്‍മ്മാണത്തിനായി സഹകരിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.