കല്പറ്റ: ബണ്‍സ ക്യാമ്പയിനിന്റെ ഭാഗമായി നൂറ് സംരഭങ്ങള്‍ രൂപീകരിച്ചതിന്റെ പ്രഖ്യാപനം നടത്തി കുടുംബശ്രീ. കലപറ്റ പി ഡബ്ല്യു ഡി റസ്റ്റ്ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി പ്രമോദ് ആണ് പ്രഖ്യാപനം നടത്തിയത്.
ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച്, വരുമാനദായക പ്രവര്‍ത്തനങ്ങളിലൂടെ ഊരുകളില്‍ പുതിയ വെളിച്ചം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മൈക്രോസംരഭം, ആര്‍ കെ ഐ ഡി, എസ് വി ഇ പി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന പ്രത്യേക ക്യാമ്പയിന്‍ ആണ് ബണ്‍സ. കാട്ടുനായ്ക്ക ഭാഷയില്‍ വെളിച്ചം എന്നാണ് ഈ വാക്കിന് അര്‍ത്ഥം.
ഗോത്ര മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ജില്ലയില്‍ കുടുംബശ്രീയുടെതായി ഉണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം മൃഗസംരക്ഷണ, സൂക്ഷ്മ സംരംഭ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ഊന്നിക്കൊണ്ട് 500 സംരംഭങ്ങള്‍ എങ്കിലും രൂപീകരിക്കുക എന്ന ദൗത്യമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്. പ്രസ്തുത ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഊരുകളിലും, അയല്‍ക്കൂട്ട യോഗങ്ങളിലും പ്രത്യേകം വിളിച്ചുചേര്‍ത്ത സി ഡി എസ് തല യോഗങ്ങളിലും കുടുംബശ്രീയുടെ എം ഇ സി( മൈക്രോ എന്റര്‍െ്രെപസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം ഉപയോഗപ്പെടുത്തി ക്ലാസ്സുകള്‍ നയിച്ചാണ് സംരംഭ രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ ആയി 800 ലധികം പേരെ പരിശീലനത്തിന്റെ ഭാഗമാക്കാനും ജില്ലാ മിഷന് സാധിച്ചു. പരമ്പരാഗത സംരംഭങ്ങളും നൂതന സംരംഭങ്ങളും രൂപീകരിക്കു ന്നതിന് ഈ ക്യാമ്പയിന്‍ സഹായകരമായി. വിവിധ സിഡിഎസ്‌കളുടെ നേതൃത്വ ത്തില്‍ ബണ്‍സ ക്യാമ്പയിനിന്റെ ഭാഗമായി 100 സംരംഭങ്ങള്‍ പുതിയതായി നിലവില്‍ രൂപീകരിച്ചിട്ടുണ്ട്.
തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ബാര്‍ബര്‍ ഷോപ്പ്, പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധതരത്തിലുള്ള സംരംഭങ്ങള്‍ കഴിഞ്ഞ അഞ്ചുമാസകാലം കൊണ്ട് ജില്ലയില്‍ ഗോത്ര മേഖലയില്‍ നിന്നും രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലാ മിഷന്റെ തിരിച്ചടവില്ലാത്ത ഫണ്ടുകള്‍ക്ക് പുറമേ കുടുംബശ്രീയുടെ തന്നെ ലോണ്‍ സംവിധാനം വഴി കൂടുതല്‍ തുക ഗോത്രമേഖലയില്‍ ചെലവഴിക്കാനും ജില്ലാ മിഷന് സാധിച്ചിട്ടുണ്ട്. 3305100/ രൂപയാണ് 100 കുടുംബങ്ങളിലായി വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ വഴി സര്‍ക്കാര്‍ നാല് ശതമാനം പലിശയില്‍ നല്‍കിയിട്ടുള്ളത്. ഈ ക്യാമ്പയിനിന്റെ വിജയകരമായ കുതിപ്പിന് ആക്കം കൂട്ടുന്നതിന് 100 സംരംഭങ്ങള്‍ പൂര്‍ത്തീകരണ പ്രഖ്യാപനം പുതിയ വഴി തുറക്കും എന്നത് തീര്‍ച്ചയാണ്.