സര്‍ഗമേള വിജയികളെ ആദരിച്ചു

Wayanad

പിണങ്ങോട്: കെ.എന്‍.എം. ജില്ലാ സര്‍ഗമേളയില്‍ 541 പോയന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പിണങ്ങോട് മദ്‌റസത്തുല്‍ മുജാഹിദീനിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ഉമ്മര്‍, ജന. സെക്രട്ടറി ഗഫൂര്‍ താനേരി, സി.കെ. അബ്ദുല്‍ അസീസ്, യൂനസ് ഉമരി, പി.ടി.എ. പ്രസിഡണ്ട് ഫാസിലുദ്ദീന്‍ സി.കെ, എ.പി. സാലിഹ്, റസീന വി.സി. എന്നിവര്‍ സംസാരിച്ചു. വിജയികളായ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.