മുജാഹിദ് പത്താം സംസ്ഥാന സംമ്മേളന മാനവികയാത്ര സംഘടിപ്പിച്ചു

Malappuram

എടവണ്ണ: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായി കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ സംഘാടക സമിതിയുടെ ജില്ല മാനവിക യാത്രയുടെ എടവണ്ണ മണ്ഡലം പര്യാടനം ഇന്നലെ സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി മണ്ഡലത്തില്‍ നടന്ന മാനവിക സന്ദേശ യാത്രയില്‍ ആയിരകണക്കിന് ആളുകളിലേക്ക് സമ്മേളന സന്ദേശം നല്‍കി. എടവണ്ണ, മമ്പാട് പഞ്ചായത്തുകളിലായി അറുപതോളം കേന്ദ്രങ്ങളില്‍ സമ്മേളന പ്രമേയപ്രഭാഷണങ്ങള്‍ നടന്നു. സമാപന യോഗത്തിന്റെ ഉദ്ഘാടനം ഒതായിയില്‍ കെ.എന്‍. എം മര്‍ക്കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് ഡോ.യു.പി. യഹ്‌യാഖാന്‍ മദനി നിര്‍വ്വഹിച്ചു.

അന്‍സാര്‍ ഒതായി, എം.പി അബ്ദുല്‍ കരീം സുല്ലമി പ്രസംഗിച്ചു.മാനവിക യാത്രക്ക് കെ.എന്‍.എം ജില്ലാ സെക്രട്ടറി കെ.അബ്ദുല്‍ അസീസ്, കെ.എം ഹുസൈന്‍,വി.ടി ഹംസ,ഇല്യാസ് പന്തലിങ്ങല്‍,എ.കെ അദ്‌നാന്‍,മുസ്ഫര്‍ മമ്പാട്, സമീര്‍ പന്തലിങ്ങല്‍, തുഫൈല്‍ കുണ്ടുതേട്, നജീബ് പത്തപിരിയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എടക്കര, നിലമ്പൂര്‍, എടവണ്ണ എന്നീ മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കി നാളെ (ഡിസം:15) പതിനൊന്നാം ദിന യാത്ര വണ്ടൂര്‍ മണ്ഡലത്തില്‍ ഉച്ചക്ക് 3ന് വണ്ടൂരിലെ സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് വൈകിട്ട് 8.30 ന് ഉദരംപൊയില്‍ സമാപ്പിക്കും. മറ്റന്നാള്‍ (ഡിസം: 16) പന്ത്രണ്ടാം ദിനം ഉച്ചക് 3 ന് പാറമ്മല്‍ സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് വൈകിട്ട് 8.30 ന് അഞ്ചച്ചവടിയില്‍ സമാപ്പിക്കും.