കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായികയും കഥാപ്രസംഗ കലാകാരിയും ആയിരുന്ന റംലാബീഗത്തിന്റെ വേര്‍പാടില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അനുശോചിച്ചു. റംലാബീഗം താമസിച്ചിരുന്ന കോഴിക്കോട് മലാപ്പറമ്പിലെ പറോപ്പടിയിലെ ലാന്‍ഡ് മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു.
അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, പക്കര്‍ പന്നൂര്‍, ടി വി ബാലന്‍, ഫൈസല്‍ എളേറ്റില്‍, പി എ എം അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സീനത്ത്, റഫീഖ് തലശ്ശേരി, എ കെ മുസ്തഫ, ഫിറോസ് ബാബു, ഐ പി സിദ്ദിഖ്, ബാപ്പു വാവാട്, ഗഫൂര്‍ എടവണ്ണ, മറിയം ബി, ആര്‍ കെ പൂവത്തിക്കല്‍, ഫസല്‍ നാദാപുരം, സി കെ ആലിക്കുട്ടി, റംലാബീഗത്തിന്റെ മകള്‍ റസിയ, ബദറുദ്ദീന്‍ പാറന്നൂര്‍, മുക്കം സാജിത,പി.വി. ഹസീബ് റഹ്മാന്‍, വി. നിഷാദ് പുളിക്കല്‍, എം.എ. ഗഫൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.