പെയിന്‍റിംഗ് ജോലിക്കിടെ വാട്ടര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Malappuram

ഗുരുവായൂര്‍: വാട്ടര്‍ ഗണ്ണില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗുരുവായൂര്‍ എരങ്ങത്തയില്‍ പറമ്പില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്. തൈക്കാട് സബ് സ്‌റ്റേഷനടുത്തുള്ള വീട്ടല്‍ പെയിന്റിങ് ജോലിക്കിടെ സണ്‍ഷെയ്ഡില്‍ നിന്നുകൊണ്ട് വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഭാര്യ: രേഷ്മ(ആശാ വര്‍ക്കര്‍). മക്കള്‍: രുദ്ര തീര്‍ത്ഥ, ധ്രുവ തീര്‍ത്ഥ.