കോഴിക്കോട്: രണ്ടു ദിവസമായി കോഴിക്കോട്ട് നടന്ന കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി ടി ടി സി & പ്രീ പ്രൈമറി ടി ടി സി സംസ്ഥാന കലോത്സവം 2023 സമാപിച്ചു. 2105 പോയിന്റോടെ ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂര്‍ (കാസര്‍ഗോഡ് ) ഒന്നാം സ്ഥാനവും അക്കാദമി ഓഫ് മോണ്ടിസ്സോറി വടകര സെന്ററും (കോഴിക്കോട് ) രണ്ടാം സ്ഥാനവും കൊടുങ്ങല്ലൂര്‍ ഐ എം ടി ടി അക്കാദമി ( തൃശൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സിനി താരങ്ങളായ ഗോഡ് വിനും ശിശിര സെബാസ്റ്റ്യനും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്കി.

സമാപന ചടങ്ങ് ചലച്ചിത്രസംവിധായകന്‍ സിബി പടിയറ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ നവീന വിജയന് മുഖ്യാതിഥിയായി. കെ ഇ സി ഡയറക്ടര്‍ സതീശന് കൊല്ലറക്കല്‍ അധ്യക്ഷനായി. കെ ഇ സി രക്ഷാധികാരി എം എ ജോണ്സണ്, കെ ഇ സി അക്കാദമി കൗണ്‍സില്‍ ചെയര്മാന് കെ ആര് രതീഷ് കുമാര്‍, കെ ഇ സി വയനാട് പ്രതിനിധി ഷജില്‍ സെബാസ്റ്റ്യന്‍, ചെയര്മാന് പ്രതാപ് മൊണാലിസ എന്നിവര്‍ പ്രസംഗിച്ചു.