കോഴിക്കോട്: അലയന്‍സ് ഓഫ് നാഷണല്‍ എസ് സി എസ് ടി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഭരണഘടന ദിനാചാരണവും ഡോക്ടര്‍ അംബേദ്കര്‍ അനുസ്മരണവും പ്രതിജ്ഞയും കണ്‍വെന്‍ഷനും നടത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ കൂട്ടായ പ്രക്ഷോഭങ്ങള്‍ നടത്തുവാനും 2024 മാര്‍ച്ച് എട്ടിന് സംസ്ഥാന സമ്മേളനവും ഡോക്ടര്‍ എം എ കുട്ടപ്പന്‍ അനുസ്മരണ കണ്‍വെന്‍ഷനും കോഴിക്കോട് വെച്ച് നടത്തുവാന്‍ യോഗം തീരുമാനിച്ചു.
ഇസ്ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ ബാലന്‍ നടുവണ്ണൂര്‍, കെ സ്മിജ, ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമാശങ്കര്‍, ചക്ലിയ സഭ പ്രസിഡണ്ട് ആര്‍.വി ശിവന്‍, ഭാരതീയ പട്ടികജന സമാജം ജില്ലാ സെക്രട്ടറി വി.ടി ഭരത് രാജന്‍, അംബേദ്കര്‍ ജനമഹാപരിഷത്ത് സെക്രട്ടറി ചന്ദ്രന്‍ ബത്തേരി, കണക്കന്‍ മഹാസഭ ഭാരവാഹി പ്രകാശന്‍ എരഞ്ഞിപ്പാലം, കള്ളാടി മഹാസഭ സെക്രട്ടറി ശ്രീജ വേങ്ങേരി, സുനിത ചെറുവാടി, ശ്രീമതി മടവൂര്‍, സുലോചന കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.