മുജാഹിദ് സംസ്ഥാന സമ്മേളനം: മാനവിക സന്ദേശയാത്ര അരീക്കോട് മണ്ഡലത്തില്‍ പ്രയാണമാരംഭിച്ചു

Malappuram

അരീക്കോട്: ‘വിശ്വ മാനവികതക്ക് വേദ വെളിച്ചം’ എന്ന സന്ദേശത്തില്‍ ജനുവി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കഴിഞ്ഞ 5ന് ആരംഭിച്ച ജില്ലാ മാനവിക സന്ദേശയാത്രക്ക് അരീക്കോട് മണ്ഡലത്തില്‍ തുടക്കം കുറിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസുദേവനില്‍ നിന്നും പതാക ഏറ്റ് വാങ്ങി കൊണ്ട് മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ മുജീബ് കല്ലരട്ടിക്കലിനു പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു.

ജാഥാ ക്യാപ്റ്റന്‍ കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍,ജില്ലാ സെക്രട്ടറിമാരായ വി.ടി ഹംസ,ശാക്കിര്‍ ബാബു കുനിയില്‍,കെ.എം ഹുസൈന്‍,അലി അക്ബര്‍ സുല്ലമി,എ.പി അലി കുട്ടി,എന്‍ ഹബീബ്,മുജീബ് ചെങ്ങര,കെ അബൂബക്കര്‍ സിദ്ധീഖ്,സി മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

യാത്ര ഇരുപത്തിയാറ് ദിവസം പിന്നിട്ടപ്പോള്‍ എടക്കര,നിലമ്പൂര്‍,വണ്ടൂര്‍, എടവണ്ണ,മഞ്ചേരി,മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം,വാഴക്കാട്, കീഴുപറമ്പ് മണ്ഡലങ്ങളില്‍ പര്യാടനം പൂര്‍ത്തിയാക്കി ജനുവരി 1ന് ഇരുപത്തി ഏഴാം ദിവസം ഉച്ചക് 3.30ന് ചെങ്ങര സൗഹൃദ മുറ്റത്തേടെ ആരംഭിച്ച് കുനിത്തിലകടവ് വൈകിട്ട് 8.30 ന് സമാപ്പിക്കും.