പുതിയ വഖഫ് നിയമം പൂർണമായും പിൻവലിക്കണം: കെ എൻ എം

Kozhikode

കോഴിക്കോട് : മുസ്ലിം സമുദായത്തിന്റെ സ്ഥാപനങ്ങളും സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകാൻ വഴിയൊരുക്കുന്ന പുതിയ വഖഫ് നിയമം പിൻവലിക്കണമെന്ന് കോഴിക്കോട് സൗത്ത് ബീച്ചിൽ ചേർന്ന മുജാഹിദ് സിറ്റി -കല്ലായി സംയുക്ത മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. KNM സംസ്ഥാന വൈസ്: പ്രസിഡൻ്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

മുസ്ലിംകൾ അല്ലാഹുവിൻ്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ഇസ്‌ലാമികാശ്യങ്ങൾക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി സമ്പൂർണ്ണമായും വിട്ടുനൽകുന്ന സ്വത്തുക്കൾ പിടിച്ചെടുക്കാനും തർക്കഭൂമിയായി പ്രഖ്യാപിക്കാനും കാരണമാകുന്നതാണ് പുതിയ നിയമം .

ഇസ്‌ലാമിക സമൂഹം തുടക്കം മുതലേ വഖഫ് സമ്പ്രദായം നടപ്പിലാക്കി വരുന്നുണ്ട് . ഇന്ത്യയിൽ ബ്രിട്ടീഷ്കാരുടെ കാലത്തും ശേഷം സ്വാതന്ത്ര്യ ഇന്ത്യയിലും വഖഫ് സംരക്ഷണത്തിന് നിയമ പരിരക്ഷ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ പുതിയ വഖഫ് നിയമത്തിലൂടെ ഇല്ലാതെയാവുന്നത് .പുതിയ വഖഫ് നിയമം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മത സ്വാതന്ത്ര്യത്തിനും ന്യൂന പക്ഷ അവകാശങ്ങൾക്കും എതിരാണ് . ഇക്കാര്യം മനസ്സിലാക്കി വഖഫ് നിയമ പരിഷ്കരണ ബില്ലിനെതിരെ ഒന്നിച്ച് നിന്ന പാർലമെന്റ് അംഗങ്ങളെയും മതവിശ്വാസികളെയും കെ എൻ എം അഭിനന്ദിക്കുന്നു എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഡോ : ഹുസൈൻ മടവൂർ പറഞ്ഞു.

പി.ടി കുഞ്ഞഹമ്മദ് കോയ സ്വാഗത പ്രസംഗം നടത്തി. എം.എം മുഹമ്മദ് കോയ അധ്യഷത വഹിച്ചു. എം.എം റസാഖ് സമ്മേളന പ്രമേയം അവതരിപ്പിച്ചു. അബ്ദുലത്തീഫ് മാസ്റ്റർ കോവൂർ ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുത്തു. അലി ശാക്കിർ മുണ്ടേരി, ഷാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.സി. മരക്കാരുകുട്ടി, നാസർ കല്ലായി, അബ്ദു റഹ്മാൻ മാസ്റ്റർ, എം.വി.എം.ഹാരിസ്, പി.എൻ.എം മുജീബ്, മുഹമ്മദ് അശ്റഫ് എന്നിവർ പ്രസംഗിച്ചു.