ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നു: എം കെ രാഘവന്‍ എം പി

Malappuram

കരിപ്പൂര്‍ (വെളിച്ചംനഗര്‍): ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് എം കെ രാഘവന്‍ എം പി. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും അത് താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ഐഡിയോളജി ആന്റ് തസ്‌കിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമത്തിനും അനീതിക്കുമെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. ഓരോ ഇന്ത്യക്കാരനും സഹോദരീസഹോദരന്മാരാണെന്ന തിരിച്ചറിവില്‍ ഒരുമിച്ചാല്‍ ഐക്യവും ഒരുമയും തിരിച്ചുപിടിക്കാന്‍ കഴിയും. ഹിന്ദു വര്‍ഗീയത അഴിച്ചുവിട്ട് ആധിപത്യം നേടാന്‍

ഇന്നത്തെ കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്. അസത്യത്തെ സത്യം കൊണ്ടും ആക്രമണത്തെ ക്ഷമ കൊണ്ടും നേരിടണം. മുജാഹിന് സമ്മേളനത്തിലെ വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയം ഈ കാലത്ത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറഷീദ് സുല്ലമി ഖുര്‍ആന്‍ പാരായണം ചെയ്തു. അബ്ദുസ്സലാം മദനി പുത്തൂര്‍ ആമുഖഭാഷണം നടത്തി. കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി അധ്യക്ഷനായിരുന്നു. അശൈഖ് മൗലാന മന്‍ളൂര്‍ സാഖിബ് അത്തൈമി മുഖ്യാതിഥിയായിരുന്നു. ചെറിയമുണ്ടം അബ്ദുറസാഖ്, എന്‍ എ റഹ്‌മാന്‍ വാഴക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശെഹീര്‍ വെട്ടം പുസ്തക പരിചയം നടത്തി. അനില്‍ മുഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു. തോട്ടയില്‍ വീരാന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി. അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, ഡോ സുബൈര്‍ ഫാറൂഖി, അലിമദനി മൊറയൂര്‍, നവാസ് അന്‍വാരി, അബ്ദുല്‍ കലാം ഒറ്റത്താണി, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, അബ്ദുസ്സലാം മുട്ടില്‍, ലുഖ്മാന്‍ പോത്തുകല്ല്, കെ പി അബ്ദുറഹ്‌മാന്‍ ഖുബ, കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഷഫീഖ് അഹ്‌സരി, എം ടി മനാഫ് മാസ്റ്റര്‍, ഡോ ഇസ്മാഈല്‍ കരിയാട്, മിസ്ബാഹ് ഫാറൂഖി, ഫൈസല്‍ നന്മണ്ട, സാജിദ് പൊക്കുന്ന്, എ പി നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.