സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
മണിരത്നം ചിത്രം പൊന്നിയിന്‍ സെല്വന് ശേഷം ഐശ്വര്യാ ലക്ഷ്മി വീണ്ടും മണിരത്നം സംവിധാനം ചെയ്യുന്ന കമല്‍ ഹാസന് ചിത്രം തഗ് ലൈഫില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷന്‍ ടീമിന്റെ ഒഫീഷ്യല്‍ അന്നൗന്‍സ്മെന്റിനു ശേഷം ഐശ്വര്യാ ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ് ‘വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി.
ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’. കമല്‍ ഹാസനോടൊപ്പം ദുല്‍ഖര്‍ സല്മാന്, ജോജു ജോര്‍ജ് ,ജയം രവി, തൃഷ,ഗൗതം കാര്‍ത്തിക്, ഐശ്വരാ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ഒത്തുചേരുന്ന ചിത്രം കൂടി ആയി മാറുകയാണ് തഗ് ലൈഫ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തഗ് ലൈഫില്‍ കമല്‍ ഹാസനും മണിരത്നവും ഇസൈപുയല്‍ എ.ആര്.റഹ്മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു. തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരാണ്. തഗ് ലൈഫിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.