മാനന്തവാടി: സമാനതകള്‍ ഇല്ലാത്ത നന്മകള്‍ നല്‍കിയ പൂര്‍വ വിദ്യാര്‍ഥികള്‍ പുന സംഗമിക്കുന്നു. കേരളത്തിനു മാതൃകയും വയനാടിനു അഭിമാനവുമായി തിളങ്ങിയവരും 1984 മുതല്‍ 1988 വരെ മാനന്തവാടി ഗവ: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിരുന്നവരിലെ സൗഹൃദമാണ് പുനസംഗമിക്കുന്നത്. ജനുവരി പതിന്നാല് ഞായറാഴ്ച രാവിലെ പത്തു മണി മുതലാണ് കൂടി ചേരല്‍.
കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തു ഹരിത ഉദ്യാനം സൃഷ്ടിച്ച കൂട്ടുകാരും കൂട്ടുകാരികളും ഇവരിലുണ്ട്. 1984/85 അദ്ധ്യായന വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ എം.എ സേവ്യര്‍ നടത്തിയ വിട്ടു വീഴ്ച ഇല്ലാത്ത പരിശ്രമം നല്ല ഫലം കണ്ടു. അന്ന് ലീഡര്‍ നേതൃത്വം നല്‍കി കൊണ്ട് പരിസ്ഥിതി സൗഹൃദ ഹരിത ഉദ്യാനത്തിന് ആഹ്വാനം നല്‍കി. കബനി നദിയുടെ തീരത്തും മൈതനത്തിന്റെ തെക്കു ഭാഗത്തും സമീപത്തെ ഭു പ്രദേശത്തും വൃക്ഷ തൈകള്‍ നട്ടും പൂച്ചെടികളും അലങ്കാര ഹരിത ബഹുവര്‍ണ്ണ സസ്യങ്ങള്‍ നട്ടും വിദ്യാര്‍ഥികള്‍ മാതൃക ആയി. സംരക്ഷണവും നനയും വളം നല്‍കലും സഹപാഠികള്‍ നടത്തി കൊണ്ട് സ്വപ്‌ന ഉദ്യാനം തളിരിട്ട്, പൂത്തു. എന്നാല്‍ കനത്ത വെല്ലുവിളി ആയി സംരക്ഷണ ചുമതല. ഏറ്റെടുക്കാന്‍ ആരും ഇല്ലാത്ത വെല്ലുവിളി. ഇന്നത്തെ പഴശ്ശി പാര്‍ക്ക് എന്ന പേരും ഫണ്ടും വകുപ്പുകളും അന്ന് ഇല്ലായിരുന്നു.
ആള്‍ പാര്‍പ്പ് ഇല്ലാത്ത മുള്‍ക്കാടും അലഞ്ഞു തിരിയുന്ന നായ അപകടകാരികള്‍ ആയ കൂട്ടവും കുറുക്കന്‍ കൂട്ടവും വിഷ ജീവികളും സ്‌കൂള്‍ കുട്ടികള്‍ക്കു ഭിഷണി ആയിരുന്നു. അതിനൊരു പരിഹാരം, സന്ധ്യ ആയാല്‍ പുഴ ഓരത്തുള്ള സാമൂഹ്യ വിരുദ്ധ ശല്യം തടയല്‍ തുടങ്ങിയ ആവശ്യങ്ങള്‍ നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു.
എന്നാല്‍ വലിയ ചിന്തകള്‍, സ്വപ്‌നങ്ങള്‍, ദീര്‍ഘ വീക്ഷണം, ആശയങ്ങള്‍, സുമന സുകളുടെ സൗഹൃദങ്ങള്‍ എന്നിവ അതിവേഗം കുട്ടികളില്‍ പ്രവര്‍ത്തിച്ചു. അവിടെ ഉണ്ടായിരുന്ന പക്ഷി കൂട്ടങ്ങള്‍, പുഴയോര ആവാസ വ്യവസ്ഥ, ഉച്ചക്ക് ഊണ് കഴിക്കാനും പുഴയില്‍ കൈ കാള്‍ കഴുകാനും വെയ്‌ലില്‍ വിശ്രമിക്കാനും കൂട്ടുകൂടാനും ഒരിടമാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിച്ചു. സമയവും ഉത്സാഹവും കൊണ്ട് വേഗത കൈവരിച്ചപ്പോള്‍ നാട്ടുകാരും സ്ഥലവാസികളും പിന്തുണച്ചു. ആഭാസന്‍മാര്‍ ഭിഷണി ആയിരുന്ന അനാഥമായിരുന്ന ഭൂമി വയനാട് ജില്ലക്ക് അഭിമാനം ആയി.
മനോഹര ഉദ്യാനം സ്വപ്നം കാണാന്‍ കുട്ടികളെ പ്രേരിപ്പിച്ച സുപ്രധാന ഘടകങ്ങള്‍ പലതാണ്. പത്താം ക്ലാസ്സ് എന്ന സ്‌കൂള്‍ ജീവിതം അവസാനിച്ചാലും വന്നിരിക്കാന്‍ സൗഹൃദം പങ്കു വെക്കാന്‍ മാനന്തവാടിയില്‍ ഒരു പൊതു ഇടം വേണം. വൈകുന്നേരം മാത്രമാണ് മൈതാനത്തു തണല്‍ വരൂ. മരങ്ങള്‍ വളര്‍ന്നാല്‍ കളിക്കാനും വിശ്രമിക്കാനും ഇടമായി.
ജില്ലാ തല കലാ, കായിക മത്സരങ്ങള്‍ക്കു മിക്കപ്പോഴും മാനന്തവാടി ഹൈ സ്‌കൂള്‍ ആണ് അന്ന് ഉപയോഗ പെടുത്താറുള്ളത്. സംസ്ഥാന തല പരിപാടിയും ദേശിയ തല പരിപാടിക്കും മാനന്തവാടി വേദി ആകുന്നതിനാല്‍ നമ്മുടെ സ്‌കൂള്‍ പരിസരം ഒരു മനോഹര ഇടവും സൗകര്യം പരിസ്ഥിതി സൗഹൃദവുമാക്കാന്‍ കുറേ വിദ്യാര്‍ഥികള്‍ നടത്തിയ ശ്രമം ഹരിതഭമായി.
വിവിധ സ്‌കൂളുകളില്‍ നിന്നും എത്തുന്ന കുട്ടികള്‍ പരിശീലകര്‍, സംഘടകര്‍, അധ്യാപക, രക്ഷകര്‍ത്താക്കള്‍, പരിപാടികള്‍ക്കു എത്തുന്ന ആസ്വാദകര്‍ എന്നിവര്‍ക്കു മാനന്തവാടി ഒരു സുന്ദര അനുഭവം ആകും എന്നു ഇളം മനസുകള്‍ സ്വപ്നം കണ്ടു.
പുഴയുടെ ശീതള സുഖം ആസ്വദിക്കന്‍ കബനി തീരം ഉദ്യനമാക്കാന്‍ തുടര്‍ വിദ്യാര്‍ഥികളും തയ്യാര്‍ ആയി.തുടങ്ങി വെച്ചവര്‍ക്കു പിന്തുണ നല്‍കി കൊണ്ട് കൂട്ടുകാരുടെ ഐക്യം ശക്തിപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂള്‍കള്‍ക്കു ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കു വലിയ തുക ഇല്ലാത്ത കാലം. വയനാടിന്റെ പിന്നോക്കാവസ്ഥയെയും ഇതര പ്രശ്‌നങ്ങളെയും അതിജീവിച്ചാണ് വിദ്യാര്‍ഥികള്‍ അവിടെ പല വിജയ ഗാഥകള്‍ രചിച്ചത്.
1992 ഓടെ വനം വകുപ്പ് ഉദ്യനത്തില്‍ ഇടപെട്ടു. എന്നാല്‍ മരം നട്ടതില്‍ ദു:ഖിക്കുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഇന്നുണ്ട്. ആക്കേഷ്യ നട്ടതിന്റെ വിഷമം ഇന്നും ഇവര്‍ക്കിടയില്‍ ഉണ്ട്. വനം വകുപ്പിന്റെ ഭാഗികമായ ഒരു നഴ്‌സറി ഇവിടെ ഉണ്ടായിരുന്നു. വൃക്ഷ തൈകളില്‍ വിപരീത ഫലം നല്‍കുന്നവയെ കുറിച്ച് കുട്ടികള്‍ക്കു അനുഭവ സമ്പത്ത് ഇല്ലായിരുന്നു.
എന്നാല്‍ പിന്നീട് എം. എല്‍. എ ഫണ്ട്, വനം, വിനോദ സഞ്ചാരം, പഞ്ചായത്ത് തുടങ്ങിയവ ചേര്‍ന്ന് പാര്‍ക്ക് ആക്കി ഉയര്‍ത്തി ആകര്‍ഷകമാക്കി. ഇപ്പോള്‍ പ്രവേശന തുക കൊടുത്ത് പൊതു ജനങ്ങക്കു പ്രവേശിക്കാന്‍ അനുമതി ഉണ്ട്.
മാനന്തവാടി ഗവ :ഹൈ സ്‌കൂള്‍ അക്കാലയളവില്‍ കലാ കായിക രംഗത്ത് മികവിന്റെ കേന്ദ്രമായി. എം. എ സേവ്യര്‍ ക്യാപ്ടന്‍ ആയി ജില്ലയില്‍ കാല്‍പന്തു കളിയില്‍ വിന്നേഴ്‌സ്, സ്‌കൂള്‍ ജില്ലാ കായിക ചാമ്പ്യന്‍, സംസ്ഥാന മത്സരങ്ങളില്‍ മിന്നും തിളക്കം. കായിക താരമായി കുഞ്ഞുമോന്‍ സംസ്ഥാന വ്യക്തിഗത ചാമ്പ്യന്‍ ആയി.
സി മുകുന്ദന്‍, രാമന്‍ തുടങ്ങി നിരവധി ഉജ്വല കായിക താരങ്ങള്‍ ജില്ലയുടെ അഭിമാനം ഉയര്‍ത്തി. കായിക അധ്യാപകന്‍ ജെയിംസ് താരങ്ങളെ സൃഷ്ടിക്കുന്ന ഫാക്ടറി എന്ന ചൊല്ല് സംസ്ഥാനത്തു പൊട്ടിപുറപ്പെട്ടതും അക്കലത്തിന്റെ മധുരിക്കും സ്മരണകള്‍ ആണ്. കലാ രംഗത്തും മികവ് പുലര്‍ത്തി. മാനന്തവാടി ഹൈ സ്‌കൂള്‍ ഒട്ടുമിക്ക മത്സരങ്ങള്‍ക്കും വേദി ആയപ്പോള്‍ ഇവിടെ എത്തുന്നവരെ ഹൃദയ പൂര്‍വ്വം സ്വികരിച്ചും മാന്യതയും ആഥിത്യം കൊണ്ടും ആകര്‍ഷിച്ചു.
ഉദ്യാന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ സമീപ വാസിയും സ്‌കൂള്‍ അദ്ധ്യാപകനുമായ കുറുപ്പ് മാഷ്, സമീപ വാസികള്‍ ആയ കച്ചവടക്കാര്‍, വിദ്യാര്‍ത്ഥിയും പിന്നീട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയും ആയ ബാല്‍കീസ്, പഞ്ചായത്ത് മെമ്പര്‍ ജൂലി പെരുവക,പൊതു പ്രവര്‍ത്തകന്‍ ആയ കെ. ടി. വിനു, പോലീസ് സേന എ. സി. പി കീര്‍ത്തി ബാബു കെ, സമീപ വാസ വിദ്യാര്‍ഥികള്‍ ആയ ഷീരാജ്, അനില്‍, അഡ്വക്കേറ്റ് സനല്‍ കുമാര്‍. ഇ,രവി ഒ. കെ, പൂര്‍വ വിദ്യാര്‍ഥികള്‍ ആയ സുനില്‍ജ, വനജ കുമാരി. വിനോദ് എന്‍. പി. ബി, ബീന ആനിസ് ജോസഫ്,സുജ,മുക്താര്‍, അഗസ്റ്റിന്‍ എം. ജെ, ലൂയിസ് ചൂരനോലിക്കല്‍, വിനോദ് എന്‍. പി, ഗഫൂര്‍, മജീദ് വി. കെ, കുഞ്ഞുമോന്‍, എം എ സേവ്യര്‍, ചാലഎന്‍ചേര്‍സ് ക്ലബ് ഭാരവാഹികള്‍, സ്ഥലവാസികള്‍ ആയ വഴി നടപ്പുകാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥി സൗഹൃദ കൂട്ടായ്മയില്‍ അദ്ധ്യാപകരെ ആദരിക്കും. ഭാവി പരിപാടികളും അസൂത്രണം ചെയ്യും.