കോഴിക്കോട്: ഷിലയുടെ സിനിമ ജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കിയില്ലെന്ന് എം എസ് ദിലീപ് അഭിപ്രായപ്പെട്ടു. ‘ഷീല പറയുന്ന ജീവിത കഥ ‘എന്ന വിഷയത്തില്‍ ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സമൂഹം ഒരുകാലത്തും സുരക്ഷിതരല്ലെന്നും സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പുതിയകാലത്ത് സ്ത്രീകള്‍ എന്തും വിളിച്ചു പറയാനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരായിട്ടുണ്ടെന്നും ഷീല പറഞ്ഞു. ഇപ്പോള്‍ സ്ത്രീകള്‍ സിനിമയുടെ എല്ലാ തലങ്ങളിലേക്കും എത്തിപ്പെട്ടിട്ടുണ്ട്. പുതിയ സിനിമാക്കാലത്ത് സ്ത്രീ പുരുഷ വേര്‍തിരിവ് ഇല്ലാതായി എന്നും ഷീല പറഞ്ഞു.
എല്ലാ കാലഘട്ടത്തിലും പുരുഷ മേധാവിത്വം നിലനില്‍ക്കുന്നുവെന്ന് മോഡറേറ്ററായ ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു.