പത്തനംതിട്ട : മുൻ പ്രധാനമന്ത്രിയും ജനത പാർട്ടി മുൻ പ്രസിഡന്റുമായ മൊറാർജി ദേശായി ഇന്ത്യൻ ആദർശ രാഷ്ട്രീയത്തിലെ ഉത്തമ ഉദാഹരണ മാണെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെൻററി ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
ഇന്ത്യയിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാർ 1977- ൽ ഉണ്ടാക്കുവാൻ സാധിച്ചത് മൊറാർജി ദേശായിയുടെ കഴിവുകളിൽ പ്രധാനമാണ് അന്ന് പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി മണ്ഡൽ കമ്മീഷനെ നിയമിച്ചത് ചരിത്ര നിയോഗമാണ്.
മൊറാർജി ദേശായി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കാൻ ആഗ്രഹിച്ചത് എന്ന് എടുത്തു പറയേണ്ട കാര്യങ്ങളിൽ ഒന്നാണെന്നും അനു ചാക്കോ അനുസ്മരിച്ചു. മൊറാർജി ദേശായിയുടെ 128- മാത് ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ ജനതാദളിന്റെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുമെന്നും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ അറിയിച്ചു