ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

Pathanamthitta

പമ്പ: ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. തമിഴ്‌നാട് സേലം സ്വദേശിയായ കുട്ടിയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലാണ്. അപ്പാച്ചിമേടിന് സമീപം കാര്‍ഡിയാക് സെന്ററിലാണ് മരണം ഉണ്ടായത്. മൂന്ന് വയസ് മുതല്‍ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നുണ്ട്.