കോന്നി: കുട്ടവഞ്ചി തുഴയുന്നതിനിടെ ഹൃദയാഘാതം വന്ന് തൊഴിലാളി മരിച്ചു. എലിമുള്ളും പ്ലാക്കില്‍ കിഴക്കേതില്‍ വീട്ടില്‍ കെ ഡി സണ്ണിയാണ് (43) ജോലിക്കിടെ ഹൃദയാഘാതം വന്ന് ജീവന്‍ നഷ്ടമായത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ജോലിക്കിടെയാണ് സണ്ണിക്ക് ഹൃദയാഘാതം വന്നത്. നെഞ്ചുവേദന തുടങ്ങിയതോടെ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് പരേതനായ ഡാനിയല്‍. മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: സാംകുട്ടി, ഷൈനി, സാലി.
