കവിതാരചനാ  മത്സരം  വിജയികളെ  ആദരിച്ചു

Uncategorized

ജിദ്ദ: അധ്യാപക ശാക്തീകരണ പരിപാടിയുടെ  ഭാഗമായി  അൽഹുദാ മദ്റസ അധ്യാപകർക്കായി  കവിതാരചനാ മത്സരം  സംഘടിപ്പിച്ചു. ‘അധ്യാപനം’ എന്ന വിഷയത്തിൽ  സംഘടിപ്പിച്ച കവിതാരചനാ മത്സരത്തിൽ നാദിയ നുസ്റത്ത്‌, ഈദുൽ സഫാന ടി. കെ, റിനു മോൾ എന്നിവർ യഥാക്രമം  ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള അവാർഡുകൾ  അൽഹുദാ മദ്റസ പ്രിൻസിപ്പൽ ലിയാഖത്ത് അലിഖാൻ  വിതരണം ചെയ്തു,  ചടങ്ങിൽ  അധ്യാപകർ തയ്യാറാക്കിയ ‘ഇതൾ’ കവിതാ  സമാഹാരം  അബ്ദുറഹ്മാൻ ഫാറൂഖി പ്രകാശനം  ചെയ്തു. ഫബീല നവാസ് ,  മുഹ്സിന സുല്ലമിയ്യ, ശമിയത്ത് അൻവർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ആര്യൻതൊടിക സ്വാഗതവും മുജീബ് റഹ്‌മാൻ സ്വലാഹി  നന്ദിയും പറഞ്ഞു, തസ്‌ലീം ഖിറാഅത്ത് നടത്തി.