ആലപ്പുഴ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണി(49)യെ ആണ് മരിച്ചത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാരബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. ഇന്ന് വൈകിട്ട് ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടത്.
സുധാമണിയുടെ ഭര്‍ത്താവ് രാജു രാവിലെ പണിക്ക് പോയിരുന്നു. നടുവേദനയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒന്‍പതു മണി മുതല്‍ വീട്ടില്‍നിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് മുന്‍പും സുധാമണി അപസ്മാര ബാധയെ തുടര്‍ന്ന് തോട്ടില്‍ വീണിട്ടുണ്ട്. മക്കള്‍: അഖില, അനഘ, അര്ജ്ജുന്.