“കാലം തേടുന്ന ഇസ്‌ലാഹ് ” കെ എൻ എം മർകസുദ്ദഅവ സന്ദേശ പ്രചാരണം

Alappuzha

ആലപ്പുഴ :കാലം തേടുന്ന ഇസ്‌ലാഹ് കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളം ഉമ്മു സല്ലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കലാമുദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അദ്നാൻ മുബാറക് ഖുർആൻ പാരായണം നിർവഹിച്ചു മണ്ഡലം സെക്രട്ടറി മുബാറക് സ്വാഗതം ആശംസിച്ചു കെ എൻ എം മർക്കസു ദ്ദഅവ സൗത്ത് സോൺ ട്രഷറർ എ. പി. നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം മദനി പുത്തൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ആശംസകൾ നേർന്ന് കൊണ്ട് കെ എൻ എം മർക്കസു ദ്ദ അവ സംസ്ഥാന സെക്രട്ടറി സുബൈർ അരൂർ,എം ജി എം മണ്ഡലം സെക്രട്ടറി ഷൈനി ഷെമീർ, ഐ എസ് എം പ്രതിനിധി ഷെഹീർ ഫാറൂഖി, ഐ ജി എം പ്രതിനിധി ശിഫ ഫാത്തിമ എന്നിവർ സംസാരിച്ചു. ആദർശം എന്ന വിഷയം അവതരിപ്പിച്ചു മിസ്ബാഹ് ഫാറൂഖി, കുടുംബം ഇസ്‌ലാഹിന്റെ കവാടം എന്ന വിഷയം അവതരിപ്പിച്ച് ഷെമീർ ഫലാഹിയും സംസാരിച്ചു തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും ഒരു പ്രമുഖ രാഷ്ടീയ നേതാവിനെ പലവിധ അസുഖവും പിന്തുടരുന്നത് ശത്രുക്കൾ അദ്ദേഹത്തിനെതിരെ കൂടോത്രം ചെയ്തത് കൊണ്ടാണെന്ന പ്രചാരണവും വിശ്വാസവും സാക്ഷരതയുടെയും നവോത്ഥാനത്തിൻ്റെയും പേരിൽ മേനി പറയുന്ന കേരളത്തിന് മൊത്തം നാണക്കേടും അപമാനവുമാണെന്നു കെ.എൻ എം മർകസുദ്ദഅവ ആലപ്പുഴ കാലം തേടുന്ന ഇസ്‌ലാഹി സംഗമം ആവശ്യപ്പെട്ടു.

കൂടോത്ര വിശ്വാസം മതപരമായോ ശാസ്ത്രീയമായോ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസമാണ്. കെ എൻ എം മർകസുദ്ദഅവാ സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വേദിയിൽ നിരന്ന് നിന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലോകത്തുള്ള മുഴുവൻ കൂടോത്ര വിദ്വാന്മാരെയും വെല്ലുവിളിച്ച സംഭവം സുവിദിതമാണ്. ഇന്ന് വരെ ആ പരസ്യ വെല്ലുവിളി സ്വീകരിച്ച് കൂടോത്രത്തിന് ഫലസിദ്ധിയുണ്ടെന്ന് സ്ഥാപിക്കാൻ ഒരു കൂടോത്രക്കാരനും മുന്നോട്ട് വന്നിട്ടില്ല.
ശരിയായ മതാവബോധവും ശാസ്ത്രീയാവബോധവുമില്ലാത്ത ദുർബല മനസ്കരായ അന്ധവിശ്വാസികളാണ് കൂടോത്രത്തിന് ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുക. കെ. എൻ എം മർകസുദ്ദഅവ ആലപ്പുഴ മണ്ഡലംകമ്മിറ്റി നടത്തിയ ഇസ്‌ലാഹി സന്ദേശ സംഗമം പ്രമേയത്തിൽ മുഖ്യ പ്രഭാഷകർ വിശദീകരിച്ചു.

വിവിധ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ ജേതാക്കളെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ആലപ്പുഴ മണ്ഡലം യൂണിറ്റി ചെയർമാൻ എ. എം നസീർ നന്ദി രേഖപ്പെടുത്തി.