തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലില്‍ വോട്ടു ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവില് ഉച്ചയോടെയാണ് സംഭവം.
വാഹനത്തിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയാല്‍ വന്‍ ദുരന്തം ഒഴിവായി. അല്പസമയത്തിനകം കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കക്കാടംപൊയിലിലെ 94ാം ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.