ഖുർആൻ പാരായണ മത്സരം നടത്തി

Kozhikode

കുറ്റ്യാടി: വേളം ചേരാപുരത്തെ അനന്തോത്ത് അൽമനാർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കെ.സഫിയ മെമ്മോറിയൽ ഖുർആൻ പാരായണ മത്സരം നടത്തി. ജൂനിയർ, സീനിയർ വിദ്യാത്ഥികൾക്കായി നടത്തിയ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.മദ്റസത്തുൽ മനാറിൽ നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഇഹ്സാൻ നദീർ അഹമദ് ശാന്തിനഗർ ഒന്നാം സ്ഥാനവും ഷൻസ ഫാത്തിമ രണ്ടും ഫാത്തിമ നൗഷാദ് മൂന്നാം സ്ഥാനവും നേടി.സീനിയർ വിഭാഗത്തിൽ മുഹ്സിൻ എൻ.കെ ഗുളികപ്പുഴ ഒന്നും നസീഹ് കെ.പൂളക്കൂൽ രണ്ടും മിഷാൽ എൻ കെ ഗുളികപ്പുഴ മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകി.കെ.പി അഹമദ് മാസ്റ്റർ, സി.കെ ഹമീദ് മാസ്റ്റർ, അബ്ദുറഹീം മരുതോളി, സി.ടി അബ്ദുറഷീദ്, മൊയ്തു ടി ടി കെ, കെ.അയ്യൂബ്, ഫാറൂഖ് അഹമദ്, നദീം മാസ്റ്റർ, മുഹ്സിൻ മാസ്റ്റർ, കെ.പി സലീമ, ഹാഫിദ് ജുനൈദ് സ്വലാഹി വാണിമേൽ, ഹാഫിദ് അബ്ദുൽ ഹന്നാൻ കൊൽക്കത്ത, നദീർ ശാന്തിനഗർ സംസാരിച്ചു.