ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍: ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തകകളിലേക്ക് നിയമനം നടത്തുന്നു

Wayanad

കല്പറ്റ: കുടുംബശ്രീ വയനാട് ജില്ലയില്‍ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40ല്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം.

മൂന്ന് വര്‍ഷമാണ് ഐ എഫ് സി പദ്ധതിയുടെ കാലാവധി. ടി കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കുന്നതാണ്. വെള്ളമുണ്ട, മുട്ടില്‍, നൂല്‍പുഴ, പടിഞ്ഞാറത്തറ, പനമരം എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം.

ഐ എഫ് സ്സി ആങ്കര്‍: ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്‌ലിഹുഡിലോ 1 വര്‍ഷത്തെ പ്രവൃത്തിപരിചയം എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു ഡിഗ്രിയുള്ളവരെ പരിഗണിക്കുന്നതാണ്. ഇത്തരത്തിലുള്ളവര്‍ക്ക് കാര്‍ഷിക മേഖലയില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. ഒരുമാസത്തെ ഓണറേറിയം 8750/ രൂപ.

സീനിയര്‍ സിആര്‍പി: കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സിആര്‍പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ഒരുമാസത്തെ ഓണറേറിയം 10,000/ രൂപ.

അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2024 ജൂലൈ 20. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04936299370, 9562418441. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്‌റ്റേഷന് എതിര്‍വശം, കല്പറ്റ നോര്‍ത്ത് പിന്‍ 673122.