ഏയ്ഞ്ചല്‍ ഷാജിയ്ക്ക് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്‍റെ രാജ്യ പുരസ്‌കാര്‍ ബഹുമതി

Wayanad

പുല്‍പ്പള്ളി: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യ പുരസ്‌കാര്‍ ബഹുമതി നേടി ഏയ്ഞ്ചല്‍ ഷാജി. കേരള ഗവര്‍ണറില്‍ നിന്നും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിവിധ തിയറി, പ്രാക്റ്റിക്കല്‍ എക്‌സാമില്‍ മികവ് നേടുന്നവര്‍ക്ക് ലഭിക്കുന്ന ബഹുമതിയാണ് രാജ്യപുരസ്‌കാര്‍.

കേരളത്തിലെ എല്ലാ ജില്ലകളിളും നടന്ന ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ടെസ്റ്റില്‍ വയനാട് ജില്ലയില്‍ നിന്നുമാണ് ഏയ്ഞ്ചല്‍ രാജ്യപുരസ്‌കാര്‍ നേടിയത്. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഏയ്ഞ്ചല്‍.

പുല്‍പ്പള്ളി, ആലൂര്‍കുന്ന് വെള്ളിലാംതടത്തില്‍ പരേതനായ വി. എം ഷാജിയുടെയും (മാനേജര്‍ ബെവ്‌കോ, പുല്‍പ്പള്ളി) ദീപാ ഷാജിയുടെയും ( ബെവ്‌കോ പുല്‍പ്പള്ളി ) മകളാണ് ഏയ്ഞ്ചല്‍. ഏയ്ഞ്ചലിന്റെ മാതവായ ദീപക്ക് 1994 ല്‍ നടന്ന ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ലോക ജംബോ രിയില്‍ പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്ന് ജംബോരി അഡ്വഞ്ചര്‍ അവാര്‍ഡും, 1995 ല്‍ കേരള ഗവര്‍ണര്‍ ബി. രാച്ചയ്യയില്‍ നിന്നും രാജ്യപുരസ്‌കാര്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

ഈ നേട്ടങ്ങള്‍ ഏഞ്ചലിന് രാജ്യപുരസ്‌കാര്‍ നേടുന്നതിന് ഏറെ പ്രചോദനമായി. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ ബിന്ദു കെ ദാമോദരന്‍, നെസ്സി ജോസഫ്, ശ്യാമള, മിഥുന്‍, സന്തോഷ് എന്നിവരാണ് രാജ്യപുരസ്‌കാര്‍ നേടുന്നതിന് ഏയ്ഞ്ചലിന് പരിശീലനം നല്‍കിയത്.