കാക്കവയല്‍: മഴക്കുളിരിനൊപ്പം നാടൻപാട്ടിന്‍റെ ഈണങ്ങളിൽ ആടിത്തിമിർത്ത് കാക്കവയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രധാന്യത്തെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിച്ചുകൊണ്ട് കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനപ്പൂരം പരിപാടി ശ്രദ്ധേയമായി.

പ്രശസ്ത നാടൻ പാട്ടു കലാകാരനും സാംസ്‌കാരിക പ്രവർത്തകനും ആയ രമേഷ് ഉണർവ്വ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി എം ബിജു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് റിയാസ് എൻ അധ്യക്ഷനായിരുന്നു. റീന ജോസഫ് പി, ആർദ്ര ജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


കെ. എൻ ഇന്ദ്രൻ നന്ദി പറഞ്ഞു. നാടൻപാട്ടിന്റെ ചരിത്രം അവതരിപ്പിച്ചും പാട്ടുകൾ പാടിയും വായനയുടെ പ്രാധാന്യവും പ്രസക്തിയും കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടുള്ള രമേഷ് ഉണർവ്വിന്റെ നാടൻ പാട്ട് അവതരണം വിദ്യാർത്ഥികളിൽ ആവേശം ഉണർത്തി.